Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ambujan Death

Kollam

മാ​വി​ല്‍​നി​ന്ന് വീ​ണ് മ​രി​ച്ചു

കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട​യി​ല്‍ മാ​വി​ന്‍റെ ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മാ​വി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു. കേ​ര​ള​കൗ​മു​ദി മ​ണ്‍​റോ​ത്തു​രു​ത്ത് പ്രാ​ദേ​ശി​ക ലേ​ഖ​ക​ന്‍ മ​ണ്‍​റോ​ത്തു​രു​ത്ത് മ​ണ​ക്ക​ട​വി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അം​ബു​ജ​ന്‍ (54) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ ഭാ​ര്യ വീ​ടാ​യ കി​ഴ​ക്കേ ക​ല്ല​ട സി​വി​കെ​എം സ്‌​കൂ​ള്‍ ജം​ക്ഷ​നി​ലെ ചി​ത്ര​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വീ​ടി​നോ​ട് ചേ​ര്‍​ന്ന് നി​ന്ന മാ​വി​ല്‍ ക​യ​റി ശി​ഖ​രം വെ​ട്ടു​ന്ന​തി​നി​ടെ ശി​ഖ​രം ഒ​ടി​ഞ്ഞ് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട സ​മ​യ​ത്ത് വീ​ട്ടി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഏ​റെ നേ​ര​മാ​യി​ട്ടും അം​ബു​ജ​നെ കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​യ​വാ​സി നോ​ക്കി​യ​പ്പോ​ള്‍ ആ​ണ് വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​നേ കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

മൃ​ത​ദേ​ഹം ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​കി​ഴ​ക്കേ ക​ല്ല​ട​യി​ലെ വീ​ട്ടി​ല്‍. ഭാ​ര്യ: ബി​നി​ത. മ​ക​ന്‍: അ​ശ്വി​ന്‍.

Latest News

Corehub Up